ഇരിക്കൂറിൽ ചെരിപ്പും കുടയും ബാഗും നന്നാക്കുന്ന ഷെഡും ഉപകരണങ്ങളും കത്തിച്ച നിലയിൽ
ഇരിക്കൂര്‍: ചെരിപ്പും കുടയും ബാഗും നന്നാക്കി ഉപജീവനം നടത്തുന്ന ആളുടെ ഷെഡും ഉപകരണങ്ങളും സാമൂഹ്യവിരുദ്ധർ കത്തിച്ചു. ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന് സമീപം ബസ് സ്റ്റാൻഡിനു മുന്നിലെ റോഡിന് സമീപം ടെന്റ് കെട്ടി ചെരിപ്പ് ഉള്‍പ്പെടെ നന്നാക്കുന്ന പരിയാരം ചിതപ്പിലെപൊയ്യില്‍ സ്വദേശി മീത്തലെപുരയില്‍ പ്രദീപന്റെ ഷെഡും ഉപകരണങ്ങളുമാണ് കത്തിച്ചത്.
ഇരിക്കൂറില്‍ വാടക വീട്ടില്‍ താമസിക്കുന്ന പ്രദീപന്‍ കാല്‍നൂറ്റാണ്ടോളമായി ഇരിക്കൂറില്‍ ചെരിപ്പും കുടയും നന്നാക്കിയാണ് കുടുംബം പുലര്‍ത്തിയത്. വ്യാഴാഴ്ച സന്ധ്യയോടെ ജോലി പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ എത്തിയപ്പോഴാണ് കാഴ്ച കണ്ടത്. ആളുകള്‍ നന്നാക്കാന്‍ കൊടുത്ത ചെരിപ്പും കുടയും ബാഗും ഉള്‍പ്പെടെയാണ് കത്തിച്ചാമ്പലായത്. പ്രദീപന്‍ ഇരിക്കൂര്‍ പൊലീസിൽ പരാതി നല്‍കി. ഇൻസ്പെക്ടർ രാജേഷ് ആയോടന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.