കേളകം: ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിൽ വരുന്ന ആറളം ശലഭ സങ്കേതത്തിൽ രണ്ടുദിവസത്തെ ചിത്രശലഭങ്ങളുടെ സർവേ ആരംഭിച്ചു. 2000 മുതൽ തുടർച്ചയായി നടത്തിവരുന്ന ഈ സർവേയുടെ 26മത് സർവേയും ശലഭ സങ്കേതമായി പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യ സർവേയുമാണിത്. വനംവകുപ്പ് നടത്തിവരുന്ന സർവേയിൽ മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി കൂടി പങ്കുചേരുന്നുണ്ട്.
ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ നേതൃത്വത്തിൽ നടത്തുന്ന രണ്ടുദിവസത്തെ സർവേയിൽ ഡോ. ജാഫർ പാലോട്ട്, വി.സി. ബാലകൃഷ്ണൻ, വി.കെ. ചന്ദ്രശേഖരൻ തുടങ്ങിയ ചിത്രശലഭ വിദഗ്ധർ, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ, ആറളം വൈൽഡ് ലൈഫ് റേഞ്ചിലെ ജീവനക്കാർ ഉൾപ്പെടെ 80 ഓളം പേർ പങ്കെടുത്തു വരുന്നുണ്ട്. ആറളം ശലഭ സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായി 10 സ്ഥലങ്ങളിലായാണ് സർവേ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.