കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ യാര്‍ഡില്‍ അതിക്രമിച്ചു കയറി, ഓടുന്ന ട്രെയിനിന് കല്ലെറിഞ്ഞ മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. രാജസ്ഥാന് സ്വദേശികളായ ലഖാന് സിങ് മീണ (21), പവന് മീണ (21), മുബാറക് ഖാന് (18) എന്നിവരാണ് പിടിയിലായത്. സ്റ്റേഷന് യാര്‍ഡില്‍ ഷണ്ടിങ് നടത്തുകയായിരുന്ന ട്രെയിനിനുനേരെയാണ് കല്ലെറിഞ്ഞത്. മൂന്നുപേരും ഇരിട്ടിയില്‍ മാര്‍ബിള്‍ തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജീവനക്കാര്‍ക്ക് നേരെയായിരുന്നു അക്രമം. കണ്ണൂരില്‍ ഇത്തരത്തില്‍ 10ഒാളം കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും ട്രാക്കില്‍ കല്ലുവെക്കുന്നതും ഇവിടെ പതിവാണെന്നും റെയില്‍വേ പൊലീസ് പറഞ്ഞു. അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.