അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സ​ൺ​ഷേഡി​ലും ടെ​റ​സി​ലു​മാ​യി കൂ​ട്ടി​യി​ട്ട നി​ല​യി​ൽ

മാലിന്യസംസ്ക്കരണത്തിൽ വീഴ്ച ;രണ്ട് ഷോപ്പിങ് കോംപ്ലക്സുകൾക്ക് അരലക്ഷം വീതം പിഴ

പാനൂർ: മാലിന്യ സംസ്കരണത്തിൽ അലംഭാവം കാട്ടിയ രണ്ട് ഷോപ്പിങ് കോംപ്ലക്സുകൾക്ക് അരലക്ഷര രൂപ വീതം പിഴ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന രണ്ട് ഷോപ്പിങ് കോംപ്ലക്സുകൾക്ക് അരലക്ഷം രൂപ വീതം പിഴചുമത്തി. കല്ലിക്കണ്ടി ടൗണിലെ ഹൈടെക് ടവറിനും ഐഷാ ഷോപ്പിങ്ങ് കോംപ്ലക്സിനുമാണ് പിഴ.

രണ്ട് കെട്ടിടങ്ങളിലും മുകളിലത്തെ നിലയിലാണ് അതിഥി തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് നേരിട്ട് പൈപ്പിലൂടെ പുറത്തേക്ക് മലിനജലം ഒഴുക്കിവിടുന്ന രീതിയിൽ ആയിരുന്നു പൈപ്പ് ഉറപ്പിച്ചിരുന്നത്. രണ്ടിടത്തും മലിനജലം തൊട്ടടുത്ത ജലസ്രോതസ്സിലേക്ക് എത്തിച്ചേരുന്ന നിലയിൽ ആണെന്നും സ്‌ക്വാഡ് കണ്ടെത്തി. ഹരിത കർമ്മ സേനക്ക് കൈമാറേണ്ട മാലിന്യങ്ങൾ ഹൈടെക് ടവറിന്‍റെ പല ഭാഗങ്ങളിലായി വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു. ജൈവമാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച റിങ് കമ്പോസ്റ്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയതായും സ്ക്വാഡ് കണ്ടെത്തി. ഐഷാ ടവറിൽ മുറികൾക്ക് മുന്നിലായി സ്ഥാപിച്ച ചാക്കു കെട്ടുകളിലും മാലിന്യം തരംതിരിക്കാതെയാണ് സൂക്ഷിച്ചിരുന്നത്.മലിന ജലം പിവിസി പൈപ്പിൽ കൂടി താഴത്തെ മേൽക്കൂരക്ക് മുകളിലും മണ്ണിലും വീഴുന്ന രീതിയിലായിരുന്നു സ്ഥാപിച്ചിരുന്നത്. മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിടൽ (219 കെ), സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കാതിരിക്കുക (219. ഐ), മാലിന്യങ്ങൾ തരംതിരിച്ച് പൂർണമായും അംഗീകൃത ഏജൻസികൾക്ക് നൽകാതിരിക്കുക (219 എസി) എന്നീ നിയമ ലംഘനങ്ങൾക്ക് പഞ്ചായത്തീരാജ് വിവിധ ചട്ടങ്ങൾ പ്രകാരമാണ് അര ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. ഇരു കെട്ടിടങ്ങളിലെയും വിസ്തൃതിക്ക് അനുപാതികമായി നിയമപ്രകാരം അനുശാസിക്കുന്ന ശുചിമുറികൾ ഉൾപ്പെടെയുള്ള മാലിന്യ സംസ്കരണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചു നടപടിയെടുക്കാനും ജില്ലാ എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡ് തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

നിശ്ചിത ദിവസത്തിനകം പിഴ ഒടുക്കി അപാകതകൾ പരിഹരിക്കേണ്ടതും അല്ലാത്തപക്ഷം റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് നീങ്ങുവാനും ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.പരിശോധനയിൽ സ്‌ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ. ആർ. അജയകുമാർ പ്രവീൺ പി. എസ് , രാഖി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Panur Complexes Fined 50,000 Each

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.