Posted On
date_range Updated On
date_range കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
കണ്ണൂർ: നഗരത്തിൽ ജനങ്ങളെ ഭീതിയിലാക്കിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെ താണ വഖഫ് ബോർഡ് ഓഫിസിനു സമീപത്തുവെച്ചാണ് വെടിവെച്ചുകൊന്നത്. തളിപ്പറമ്പ് നിന്നെത്തിയ നാല് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വെടിവെച്ചത്.
കഴിഞ്ഞ മൂന്നു ദിവസമായി നഗരത്തിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരുന്നു. തുടർന്ന് കോർപറേഷൻ കൊല്ലാൻ ഉത്തരവിട്ടിരുന്നു. തുടർന്നാണ് നടപടി. അതേസമയം, ഒന്നിൽ കൂടുതൽ കാട്ടുപന്നികളുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഒരു കാട്ടുപന്നി തന്നെ വിവിധ സി.സി ടി.വിയിൽ പതിഞ്ഞതാണെന്ന് അധികൃതരും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.