Posted On
date_range Updated On
date_range ചപ്പമലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യമെന്ന്
കൊട്ടിയൂര്‍: ചപ്പമലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യമെന്ന് സൂചന.ചപ്പമല സ്വദേശി കോവൂര്‍ ഭാസ്കരെൻറ വീടിനു സമീപത്താണ് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഏഴുവരെ പ്രദേശത്ത് കടുവയുടെ അലര്‍ച്ച കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. നാട്ടുകാർ ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടുവയെ പിടിക്കാൻ കൂടുവെക്കുന്നതുൾപ്പെടെയുള്ള നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.