മതുക്കോത്ത് അപകടത്തിൽപ്പെട്ട ബൈക്ക് കത്തിയപ്പോൾ
Posted On
date_range Updated On
date_range ബൈക്ക് കത്തി നശിച്ചു
ചക്കരക്കല്ല്: മതുക്കോത്ത് കാറിന് പിന്നിൽ ഇടിച്ച് മറിഞ്ഞ ബൈക്കിന് മുകളിൽ ബസ് കയറി ബൈക്ക് കത്തി നശിച്ചു. ബൈക്ക് ഓടിച്ചിരുന്ന വട്ടക്കുളം സ്വദേശി റിത്വിക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. ബൈക്ക് കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റിത്വിക് റോഡിന്റെ ഇടതു വശത്തേക്കും ബൈക്ക് റോഡിലേക്കുമാണ് തെറിച്ചുവീണത്. റോഡിൽ വീണ ബൈക്കിന് മുകളിൽ കണ്ണൂർ ഭാഗത്തുനിന്ന് വന്ന ബസ് കയറി. ഇതോടെയാണ് ബൈക്കിന് തീപിടിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായും കത്തിനശിച്ചു. ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.