പ്രവാസി പി. അബ്ദുൽ റഹ്മാന്റെ വീട്ടിലെ അ​ല​മാ​ര​ തുറന്നിട്ട നിലയിൽ 

തലശ്ശേരിയിൽ വീട്ടിൽ കവർച്ച; 15 പവനും ലക്ഷം രൂപയും നഷ്ടപ്പെട്ടു

ത​ല​ശ്ശേ​രി: പ്ര​വാ​സി കു​ടും​ബ​ത്തി​ന്റെ വീ​ട്ടി​ൽ ക​വ​ർ​ച്ച. ചി​റ​ക്ക​ര ഗ​വ. അ​യ്യ​ല​ത്ത് സ്കൂ​ളി​നു​സ​മീ​പം സി.​എം. ഉ​സ്മാ​ൻ റോ​ഡി​ലെ പി. ​അ​ബ്ദു​ൽ റ​ഹ്മാ​ന്റെ നി​സ് വ​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യും ക​വ​ർ​ന്ന​താ​യി അ​ബ്ദു​ൽ റ​ഹ്മാ​ൻ പ​റ​ഞ്ഞു.

വി​ദേ​ശ​ത്തു​ള്ള അ​ബ്ദു​ൽ റ​ഹ്മാ​ന്റെ മ​ക​ൻ സ​വാ​ദ് ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​യി​രു​ന്നു.

ബാ​ൽ​ക്ക​ണി​യു​ടെ വാ​തി​ൽ വ​ഴി അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് വീ​ട്ടു​ട​മ​യു​ടെ മ​ക​ൾ ശു​ഹൈ​ബ​യു​ടെ മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച ബാ​ഗി​ൽ​നി​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന​ത്. ബാ​ഗ് സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​ത്രി വൈ​കി ഉ​റ​ങ്ങാ​ൻ കി​ട​ന്ന സ​വാ​ദ് പു​ല​ർ​ച്ച അ​ഞ്ചി​ന് ന​മ​സ്കാ​ര​ത്തി​നാ​യി എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് മു​ക​ളി​ലെ വാ​തി​ൽ തു​റ​ന്നു​കി​ട​ന്ന​താ​യി ക​ണ്ട​ത്.

വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ത​ല​ശ്ശേ​രി പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. വീ​ട്ടു​കാ​രി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ക​ണ്ണൂ​രി​ൽ​നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ശ്വാ​ന​സേ​ന​യു​മെ​ത്തി തെ​ളി​വെ​ടു​ത്തു.

തലശ്ശേരിയിൽ ചിറക്കര മോറക്കുന്ന് പ്രദേശത്തെ ആൾത്താമസമില്ലാത്ത രണ്ട് വീടുകളിലും മോഷണ ശ്രമം നടന്നു. മുൻ തലശ്ശേരി നഗരസഭാംഗം ഇ.വി. സുഗതയുടെ വീട്ടിലും താഹിറ മൻസിലിലുമാണ് മോഷണ ശ്രമമുണ്ടായത്.

രണ്ടു വീടുകളിലെയും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. വീട്ടിലും ചുറ്റുവട്ടത്തും മുളകുപൊടി വിതറിയ നിലയിൽ കാണപ്പെട്ടു.

പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടുകാർ എത്തിയാൽ മാത്രമേ എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് അറിയാനാകൂ.

ചിറക്കര മേഖലയിലുണ്ടായ മോഷണത്തെത്തുടർന്ന് പ്രദേശവാസികൾ നടുക്കത്തിലാണ്. കനത്ത മഴയുള്ള സമയത്താണ് മോഷ്ടാക്കൾ വിഹരിക്കുന്നത്.

Tags:    
News Summary - house robbery in thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.