തലശ്ശേരി ജനറൽ ആശുപത്രി കോമ്പൗണ്ടിൽ മാലിന്യങ്ങൾക്ക് തീയിട്ടപ്പോൾ
Posted On
date_range Updated On
date_range ആശുപത്രി മാലിന്യങ്ങൾക്ക് തീയിട്ടു; പലർക്കും ദേഹാസ്വാസ്ഥ്യം
തലശ്ശേരി: ജനറൽ ആശുപത്രി കോമ്പൗണ്ടിൽ മാലിന്യങ്ങൾക്ക് തീയിട്ടതിനെ തുടർന്ന് മാർക്കറ്റിലെത്തിയ പലർക്കും ദേഹാസ്വാസ്ഥ്യം. ആശുപത്രി കോമ്പൗണ്ടിൽ ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മാലിന്യങ്ങൾക്ക് തീയിട്ടത്. പുകഞ്ഞു കത്താൻ തുടങ്ങിയതോടെ സമീപത്തെ മീൻ മാർക്കറ്റിൽ എത്തിയ പലർക്കും ദേഹാസാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർക്കും പുക അസ്വസ്ഥതകളുണ്ടാക്കി.
ആരാണ് തീയിട്ടതെന്ന് വ്യക്തമായിട്ടില്ല. രാവിലെ മീൻ മാർക്കറ്റിലെത്തിയവർക്ക് മാത്രമല്ല, ആശുപത്രിയിലെ രോഗികൾക്കും കനത്ത പുക വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ടാകാമെന്ന് മീൻ മാർക്കറ്റിലെത്തിയ ഹോട്ടലുടമ പി.പി രജിത് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.