പ്ര​തി നൗ​ഷാ​ദ്

സ്കൂളിലെ ശുചിമുറിയിൽ കാമറ: അധ്യാപകൻ അറസ്​റ്റിൽ

തലശ്ശേരി: സ്കൂൾ ശുചിമുറിയിൽ മൊബൈൽ കാമറ ഓൺചെയ്തുവെച്ച അധ്യാപകൻ അറസ്​റ്റിൽ. പിണറായിയിലാണ് സംഭവം. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെ(36)യാണ് ധർമടം സർക്കിൾ ഇൻസ്പെക്ടർ ടി.പി. സുമേഷി‍െൻറ നേതൃത്വത്തിലുള്ള പൊലീസ് അറസ്​റ്റ്​ ചെയ്തത്.സ്കൂളിലെ ശുചിമുറിയിൽ കാമറ കണ്ടെത്തിയ വിദ്യാർഥിനിയാണ് വിവരം അധ്യാപകരെ അറിയിച്ചത്.

പ്രധാനാധ്യാപിക വിവരമറിയിച്ചതിനെ തുടർന്ന് സ്കൂളിലെത്തിയ പിണറായി എസ്.ഐ വിനോദ് കുമാറും പാർട്ടിയും ഫോൺ പരിശോധിച്ച ശേഷം അധ്യാപകനെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. ഫോൺ നൗഷാദി​േൻറതാണെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

പിണറായിയിലെ യു.പി സ്കൂളിൽ അറബി താൽകാലിക അധ്യാപകനാണ് നൗഷാദ്. ഒരു മാസം മുമ്പാണ് ഇയാൾ സ്കൂളിലെത്തിയത്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




Tags:    
News Summary - Camera in school toilet: Teacher arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.