യുവമോർച്ച നേതാവ്​ കെ.ടി. ജയകൃഷ്ണന്‍ കൊല്ല​െപ്പട്ടതിന്‍റെ 22ാം വാർഷികത്തോടനുബന്ധിച്ച്​ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലി

തലശ്ശേരിയിൽ വർഗീയ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രകടനം; പരാതി കിട്ടിയിട്ടില്ലെന്ന്​ പൊലീസ്​

തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യങ്ങളുമായി ബി.ജെ.പിയുടെ പ്രകടനം. 'അഞ്ചുനേരം നിസ്​കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേൾക്കില്ല' തുടങ്ങിയ വർഗീയ മുദ്രാവാക്യങ്ങളാണ്​ പ്രകടനത്തിൽ ഉടനീളം ഉയർത്തിയത്​.

യുവമോർച്ച നേതാവ്​ കെ.ടി. ജയകൃഷ്ണന്‍ കൊല്ല​െപ്പട്ടതിന്‍റെ 22ാം വാർഷികത്തോടനുബന്ധിച്ച്​ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി ബുധനാഴ്ച തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷമുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ബി.ജെ.പി സംസ്ഥാന, ജില്ലാ ​ നേതാക്കള്‍ അടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

തലശ്ശേരി സംഗമം കവലയിൽ നിന്ന്​ തുടങ്ങിയ പ്രകടനം പുതിയ ബസ്​സ്റ്റാൻഡിൽ സമാപിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രഞ്ജിത്ത്, കെപി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ എൻ ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ. സുരേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ്​ പ്രഫുൽ കൃഷ്ണ തുടങ്ങിയ നേതാക്കൾ വിദ്വേഷമുദ്രാവാക്യം വിളിക്കു​േമ്പാൾ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയാണ്​ ജയകൃഷ്​ണൻ അനുസ്​മരണം ഉദ്ഘാടനം ചെയ്തത്​.

അതേസമയം, സംഭവത്തെ കുറിച്ച്​ ആരും പരാതിപ്പെട്ടിട്ടില്ലെന്നും ഇതുവരെ കേസ്​ രജിസ്റ്റർ ചെയ്​തി​ട്ടില്ലെന്നും തലശ്ശേരി ​ പൊലീസ് 'മാധ്യമം ഓൺലൈനി'നോട്​ വ്യക്​തമാക്കി. 

Full View


Tags:    
News Summary - BJP rally in Thalassery with communal slogans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.