തലശ്ശേരി ജന.ആശുപത്രിയിൽ മാധ്യമ പ്രവർത്തകർക്കുനേരെ കൈയേറ്റ ശ്രമം


തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ ഹരിദാസ് വധവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്ത പ്രതികളെ കാമറയിൽ പകർത്താൻ ജനറൽ ആശുപത്രിയിലെത്തിയ ദൃശ്യമാധ്യമ പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. അസഭ്യവർഷത്തോടെ മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു.

ആശുപത്രി വളപ്പിൽ ബി.ജെ.പി പ്രവർത്തകർ അക്രമാസക്തരായപ്പോൾ നേതാക്കൾ പരിസരത്തുണ്ടായിട്ടും ഇടപെട്ടില്ല. സംഘർഷമുണ്ടായപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ, കൈയേറ്റത്തിന് മുതിർന്നവരെ തള്ളിമാറ്റിയാണ് രംഗം ശാന്തമാക്കിയത്. ബുധനാഴ്ച ഉച്ച രണ്ടിനാണ് സംഭവം.

ഹരിദാസിനെ വെട്ടിക്കൊന്ന കേസിൽ ചൊവ്വാഴ്ച അറസ്റ്റിലായ ഏഴ് ബി.ജെ.പി പ്രവർത്തകരെയാണ് വൈദ്യ പരിശോധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധന കഴിഞ്ഞ് പൊലീസ് വാഹനത്തിൽ തിരികെ കയറ്റുന്ന വിഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ഒരുസംഘം ബി.ജെ.പിക്കാർ അസഭ്യവാക്കുകളുമായി ദൃശ്യമാധ്യമ പ്രവർത്തകരെ വളഞ്ഞ് കൈയേറ്റത്തിന് മുതിർന്നത്.

News Summary - Attempt to attack media persons at Thalassery Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.