അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range കഞ്ചാവുമായി അറസ്റ്റിൽ
തലശ്ശേരി: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഉത്തർപ്രദേശ് സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ. തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് 1.843 കിലോഗ്രാം കഞ്ചാവുമായി ഉത്തർപ്രദേശ് ഗദിയ പ്രിപ്പോളി സ്വദേശികളായ സുധേഷ് ദോറേ (27), മോഹിത്ത് കുമാർ (23) എന്നിവരെ തലശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രശോഭാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലർച്ചയാണ് ഇവർ പിടിയിലായത്. പൊലീസ് സംഘത്തിൽ എസ്.ഐ ഷാഫത്ത് മുബാറക്ക്, എസ്.ഐ മോഹൻ, എസ്.സി.പി.ഒ നസീൽ, സി.പി.ഒ ശ്രീഹേഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.