തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​വ​ർ

തലശ്ശേരിയിൽ 27 പേർക്ക് നായുടെ​ കടിയേറ്റു

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് പ​ല​ർ​ക്കും ക​ടി​യേ​റ്റ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ക​ടി​യേ​റ്റ 27 പേ​ർ​ക്ക് ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി.

മ​ട്ടാ​മ്പ്രം, ഗോ​പാ​ല​പ്പേ​ട്ട, കൊ​ള​ശ്ശേ​രി, പി​ണ​റാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ത​ല​ശ്ശേ​രി​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തെ​രു​വു​നാ​യ്​ ശ​ല്യം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ദി​വ​സ​വും നാ​യു​ടെ ക​ടി​യേ​റ്റ് ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.

ത​ല​ശ്ശേ​രി ടൗ​ണി​ലും നാ​യ്​ ശ​ല്യം വ്യാ​പ​ക​മാ​ണ്. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്.

Tags:    
News Summary - 27 people bitten by dog In Thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.