Posted On
date_range Updated On
date_range ബസ് കണ്ടക്ടർ ബലാത്സംഗം ചെയ്തെന്ന് 22കാരിയുടെ പരാതി; കേസെടുത്തു
തലശ്ശേരി: സുഹൃത്തായ ബസ് കണ്ടക്ടർ ബലാത്സംഗം ചെയ്തുവെന്ന 22കാരിയുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. പഴയങ്ങാടി ഭാഗത്തോടുന്ന ബസിലെ കണ്ടക്ടർ പ്രസാദിനെതിരെയാണ് യുവതിയുടെ പരാതിയിൽ കേസ്. രഹസ്യമൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയെ തലശ്ശേരി കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 23നാണ് തലശ്ശേരിയിലെ ലോഡ്ജിലേക്ക് ക്ഷണിച്ചുവരുത്തിയശേഷം ബലാത്സംഗത്തിനിരയാക്കിയതെന്നാണ് പരാതി. നേരത്തെ തന്നിൽനിന്ന് വാങ്ങിയ സ്വർണവും പണവും തിരിച്ചുനൽകാമെന്ന് പറഞ്ഞാണ് തലശ്ശേരിയിലേക്ക് വരുത്തിയതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.