തളിപ്പറമ്പ് നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൻ

ദീപാ രഞ്ജിത്ത് അവതരിപ്പിക്കുന്നു

സമഗ്ര വികസനം ലക്ഷ്യമിട്ട് തളിപ്പറമ്പ് നഗരസഭ ബജറ്റ്

ത​ളി​പ്പ​റ​മ്പ്: ന​ഗ​ര​ത്തി​ന്റെ മു​ഖ​ച്ഛാ​യ മാ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സ​മ​ഗ്ര വി​ക​സ​ന ബ​ജ​റ്റ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ദീ​പാ ര​ഞ്ജി​ത്ത് അ​വ​ത​രി​പ്പി​ച്ചു. 65, 28,99,566 രൂ​പ വ​ര​വും 40,61,97,000 രൂ​പ ചെ​ല​വും 24,67,02,566 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ചെ​യ​ർ​പേ​ഴ്സ​ൻ പി.​കെ. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ് ബ​ജ​റ്റ്. ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം മു​ത​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്രീ-​സ്കൂ​ളു​ക​ൾ വ​രെ നീ​ളു​ന്ന വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ഇ​ത്ത​വ​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ ബ​ജ​റ്റി​ൽ വ​ൻ​തു​ക നീ​ക്കി​വെ​ച്ചു. നി​ല​വി​ലെ ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ് ന​വീ​ക​രി​ക്കാ​ൻ ര​ണ്ട് കോ​ടി രൂ​പ​യും കാ​ക്ക​ത്തോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ പു​തി​യ ഷോ​പ്പി​ങ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​ൻ മൂ​ന്ന് കോ​ടി രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യ​ത്. ന​ഗ​ര​ത്തി​ന്റെ ദീ​ർ​ഘ​കാ​ല വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ഒ​രു പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നാ​യു​ള്ള സാ​ധ്യ​ത പ​ഠ​ന​വും ബ​ജ​റ്റ് പ്ര​ഖ്യാ​പി​ക്കു​ന്നു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണ് ‘മി​ക​വ് മി​ഷ​ൻ’ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള പ്രീ ​സ്കൂ​ളു​ക​ൾ, പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ‘സീ​റോ ബി​ലോ’ പ​ദ്ധ​തി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്കാ​യി ഹെ​ൽ​പ് ഡെ​സ്ക് എ​ന്നി​വ ഇ​തി​ന്റെ ഭാ​ഗ​മാ​യി വ​രും.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ഒ​രു ഹെ​ൽ​ത്ത് ഹ​ബ്ബാ​ക്കി മാ​റ്റാ​ൻ അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി 30 ല​ക്ഷം രൂ​പ​യു​ടെ പ്ര​ത്യേ​ക സ​ഹാ​യ​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി ട്രീ​റ്റ്മെ​ന്റ് സെ​ന്റ​റും സ​ജ്ജ​മാ​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ‘സ്നേ​ഹ ഇ​ടം’ എ​ന്ന പേ​രി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ സം​ഗ​മ​കേ​ന്ദ്ര​വും ബ​ജ​റ്റി​ലു​ണ്ട്.

മാ​ലി​ന്യ​മു​ക്ത ന​ഗ​രം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ല​യാ​ട് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്റ് മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ക്കും. തെ​രു​വു​നാ​യ് ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ‘അ​നി​മ​ൽ ആം​ബു​ല​ൻ​സ്’ പ​ദ്ധ​തി​യും മൂ​ന്ന് കോ​ടി രൂ​പ വ​ക​യി​രു​ത്തി ന​ട​പ്പാ​ക്കും. ന​ഗ​രം പൂ​ർ​ണ​മാ​യും സോ​ളാ​ർ ലൈ​റ്റു​ക​ൾ​കൊ​ണ്ട് പ്ര​കാ​ശി​പ്പി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ​യും നീ​ക്കി​വെ​ച്ചു.

കാ​യി​ക​പ്രേ​മി​ക​ൾ​ക്കാ​യി ഗാ​ന്ധി​ന​ഗ​റി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ സ്പോ​ർ​ട്സ് ഹ​ബ്ബും ക​ലാ​കാ​ര​ന്മാ​ർ​ക്കാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ ആ​ർ​ട്ട് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​വ​ലി​യ​നും ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ്. മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ സ്മ​ര​ണ​ക്കാ​യി ന​ഗ​ര​സ​ഭാ കോ​മ്പൗ​ണ്ടി​ൽ നി​ർ​മി​ക്കു​ന്ന സി.​എ​ച്ച് കോം​പ്ല​ക്സി​ന് 10 കോ​ടി രൂ​പ​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ന​ഗ​ര​വാ​സി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം വി​ക​സ​ന​ത്തി​ന്റെ പു​തി​യ പാ​ത​യി​ലേ​ക്ക് ത​ളി​പ്പ​റ​മ്പി​നെ ന​യി​ക്കാ​നു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളെ സ്വാ​ഗ​തം​ചെ​യ്ത് ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളാ​യ കെ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി. ​റ​ജി​ല, പി.​സി. ന​സീ​ർ, ഫൈ​സ​ൽ ചെ​റു​കു​ന്നോ​ൻ, രൂ​പേ​ഷ് കു​ട്ടു​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫ്ലാ​റ്റ് നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​ത്ത​വ​ണ പ്ര​ഖ്യാ​പ​നം​പോ​ലും ഇ​ല്ല. വാ​ർ​ഡ് ഫ​ണ്ട് എ​ന്ന പേ​രി​ൽ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കാ​റു​ണ്ട്, എ​ന്നാ​ൽ ഇ​ത്ത​വ​ണ ബ​ജ​റ്റി​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് പോ​ലെ അ​വ ന​ട​പ്പാ​ക്കു​ന്ന​തി​ലും ശ്ര​ദ്ധ കാ​ണി​ക്ക​ണ​മെ​ന്നും ടി. ​ബാ​ല​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രാ​യ രാ​ഘ​വ​ൻ, കെ. ​ല​ത, എം.​പി. സ​ജീ​റ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു. ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​വി. സു​രേ​ഷ് കു​മാ​ർ, അ​ശോ​ക​ൻ അ​ഞ്ചാ​മ​ര എ​ന്നി​വ​രും സം​സാ​രി​ച്ചു.

Tags:    
News Summary - Taliparamba Municipality budget aims for comprehensive development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.