തളിപ്പറമ്പ് തീപിടിത്തം; കത്തിയമർന്നത് 112 മുറികൾ, 50 കോടി നഷ്ടം

തളിപ്പറമ്പ്: ജില്ലയിൽ കഴിഞ്ഞ ദിവസം സമാനതകളില്ലാത്ത അഗ്നിദുരന്തം സമ്മാനിച്ച തളിപ്പറമ്പ് വ്യാപാര മേഖലയിലുണ്ടായത് 50 കോടിയിൽ പരം രൂപയുടെ നഷ്ടം. ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന കെ.വി. കോംപ്ലക്സ് എന്ന മൂന്നുനില കെട്ടിടത്തിൽ കത്തിയമർന്നത് 112 മുറികളിലായി പ്രവർത്തിക്കുന്ന 37 സ്ഥാപനങ്ങളാണ്.

22 മുറികളിലായി പ്രവർത്തിക്കുന്ന ഷാലിമാർ സ്റ്റോർ, ഏഴ് മുറികളിലായുള്ള രാജധാനി സൂപ്പർമാർക്കറ്റ്, അഞ്ച് മുറികളുള്ള ടോയ് ഷോപ്, നാല് മുറികൾ വീതമുള്ള ബോയ് സോൺ ബേക്കറി, മാട്രിക്സ് ഫുട്ട് വേർ എന്നീ സ്ഥാപനങ്ങൾക്കാണ് വൻ നഷ്ടം സംഭവിച്ചത്. ചിത്രപ്രഭ ജ്വല്ലറിയുടേയും ജയ ഫാഷൻ ജ്വല്ലറിയുടേയും ചുമരുകളിലും ബോർഡിലും തീ എത്തിയെങ്കിലും അകത്ത് കടക്കാത്തതിനാൽ വൻ നഷ്ടം ഒഴിവായി.

തീപിടിത്ത കാരണം അജ്ഞാതം

അഗ്നിരക്ഷാസേനയുടെയും വൈദ്യുതി വകുപ്പിന്റെയും പൊലീസി​െന്റയും റവന്യൂ വകുപ്പിന്റെയും ഉന്നതർ സ്ഥലത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും തീപിടിത്ത കാരണം കണ്ടെത്തിയില്ല. ഇതിന് ദിവസങ്ങൾ വേണ്ടിവരുമെന്നാണ് ഇവർ പറഞ്ഞത്.

ദൃക്സാക്ഷികളുടെ മൊഴിയും വിദഗ്ധ പരിശോധനയും ഇതിന് ആവശ്യമാണ്. തീപിടിത്തം ആദ്യം ഉണ്ടായത് ഒരു ഫുട്ട് വേർ കടയിലാണ്. ഇവിടത്തെ എ.സിയിൽനിന്നാണ് തീ പടർന്നതെന്നും അതല്ല സമീപത്തെ ട്രാൻസ്ഫോർമറിൽനിന്നാണ് തീ തെറിച്ചതെന്നും പ്രചാരണമുണ്ട്. ഇത് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ എന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സി.എം. റംലത്ത് പറഞ്ഞു. 

Tags:    
News Summary - Taliparamba fire; 112 rooms gutted, loss estimated at Rs 50 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.