കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് രോഗീ പരിചരണത്തില്‍ പരിശീലനം

ക​ണ്ണൂ​ർ: കു​ടും​ബ​ശ്രീ  ജി​ല്ല മി​ഷ​ന്റെ ‘വി​ജ്ഞാ​ന്‍ കേ​ര​ളം’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് രോ​ഗീ പ​രി​ച​ര​ണ​ത്തി​ല്‍ വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്‍കി. സാ​ന്ത്വ​ന​മി​ത്രം എ​ന്ന പേ​രി​ല്‍ കി​ട​പ്പു രോ​ഗി​ക​ള്‍, പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ര്‍, ആ​ശു​പ​ത്രി രോ​ഗീ പ​രി​പാ​ല​നം എ​ന്നി​ങ്ങ​നെ കെ​യ​ര്‍ ഇ​ക്ക​ണോ​മി മേ​ഖ​ല​യി​ല്‍ കു​ടും​ബ​ശ്രീ, ആ​രോ​ഗ്യ വ​കു​പ്പ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്ത് ദി​വ​സ​ത്തെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ  ല​ക്ഷ്യം. കു​ടും​ബ​ശ്രീ സം​രം​ഭ മാ​തൃ​ക​യി​ലാ​ണ് സാ​ന്ത്വ​ന​മി​ത്രം തു​ട​ര്‍പ്ര​വ​ര്‍ത്ത​നം ന​ട​ക്കു​ക. സാ​ന്ത്വ​ന മി​ത്ര​ത്തി​ന്റെ  ജി​ല്ല​യി​ലെ ആ​ദ്യ ബാ​ച്ച് ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി. പ​രി​ശീ​ല​ന​ത്തി​ന്റെ സ​മാ​പ​നം  ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം  അ​ജ​യ​ന്‍ പാ​യം ഉ​ദ്ഘാ​ട​നം​ചെ​യ്തു. 30 പേ​രാ​ണ് ആ​ദ്യ ബാ​ച്ചി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ജി​ല്ല​യി​ലെ 11 ബ്ലോ​ക്കു​ക​ളി​ലും 25 മു​ത​ല്‍ 30 പേ​ര​ട​ങ്ങു​ന്ന ബാ​ച്ചു​ക​ളാ​യി പ​രി​ശീ​ല​നം ന​ട​ക്കു​ന്നു​ണ്ട്. പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കു​ന്ന മു​ഴു​വ​ന്‍പേ​ര്‍ക്കും തൊ​ഴി​ല്‍ ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ കു​ടും​ബ​ശ്രീ മി​ഷ​ന്‍ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ​കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ എം.​വി. ജ​യ​ന്‍, പാ​ലി​യേ​റ്റി​വ് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ സ​നോ​ജ്, സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്സ​ൻ സ്മി​ത പ്ര​സാ​ദ്, ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ആ​ര്യ​ശ്രീ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Kudumbashree workers receive training in patient care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.