കേരള കർഷകസംഘം കണ്ണൂർ ആർ.എസ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് സി.പി.എം
ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: നെല്ലിന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന അധിക സംഭരണ വില നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ആര്.എസ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധർണയും നടത്തി.
കർഷകസംഘം സി.കെ.സി അംഗം കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഭരണാധികാരിയെയും വേണമെങ്കിൽ അമേരിക്കക്ക് പിടിച്ചു കൊണ്ടുപോകാവുന്ന സാഹചര്യമാണുള്ളതെന്നും വരുതിയിൽ നിൽക്കാത്ത എല്ലാ രാജ്യങ്ങൾക്കെതിരെയും അവർ കടന്നാക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നെൽകൃഷിക്കാരുടെ സബ്സിഡി ഇല്ലാതാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി സാമ്രാജ്യത്വ നയങ്ങളാണ് ഇന്ത്യയിൽ നടപ്പാക്കുന്നത്. അമേരിക്കയുമായി വാണിജ്യ കരാർ നിലവിൽ വന്നതോടെ അവരുടെ ഉൽപന്നങ്ങൾ മാത്രമേ ഇന്ത്യയിൽ വിറ്റഴിക്കാൻ പാടുള്ളൂവെന്ന നയം നടപ്പാക്കുകയാണെന്നും രാഗേഷ് പറഞ്ഞു.
കേന്ദ്രം ഒരു കിലോ നെല്ലിന് 23.20 രൂപ സംഭരണവില നൽകുമ്പോൾ സംസ്ഥാന സർക്കാർ നൽകുന്ന അധിക വിലയായ 6.80 രൂപ നിർത്തലാക്കണമെന്ന കേന്ദ്ര നിലപാടിൽ കർഷകസംഘം പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് പി. ഗോവിന്ദന് അധ്യക്ഷതവഹിച്ചു. ജോയന്റ് സെക്രട്ടറി പി. പ്രശാന്തന് സ്വാഗതം പറഞ്ഞു. എൻ.ആർ. സക്കീന, എം.സി. പവിത്രൻ, എം.സി. മനോജ് എന്നിവർ സംസാരിച്ചു. വി. രാജേഷ് പ്രേം, കെ. ഗിരീഷ് കുമാർ, എം. മോഹനൻ, വി. രമേശൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.