Posted On
date_range Updated On
date_range നിരവധി കവര്‍ച്ചക്കേസിലെ പ്രതി പിടിയിൽ
കണ്ണൂര്‍: നിരവധി കവര്‍ച്ചക്കേസില്‍ പ്രതിയായ പേരാവൂര്‍ സ്വദേശി മത്തായി എന്ന തൊരപ്പന് മത്തായിയെ (60) ടൗണ്‍ എസ്.ഐ അനുരൂപും സംഘവും പിടികൂടി. കഴിഞ്ഞ ശനിയാഴ്ച രാത്രി പള്ളിക്കുളത്തെ കോഴിക്കടയില്‍ നിന്ന് 6,500 രൂപ കവര്‍ച്ച ചെയ്ത കേസിലാണ് പിടികൂടിയത്.
ജില്ലക്കകത്തും പുറത്തുമായി നിരവധി കവര്‍ച്ചക്കേസില്‍ പ്രതിയായ മത്തായി പലതവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂര്‍ കലക്ടറേറ്റിലും മത്തായി നേരത്തേ കവര്‍ച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.