സഞ്ചിയിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ; വിവാഹ ദിനത്തിൽ മോഷണം പോയ 30 പവൻ തിരികെ കിട്ടി

പയ്യന്നൂർ: വിവാഹ ദിനത്തിൽ നഷ്ടമായ നവവധുവിന്റെ 30 പവൻ സ്വർണം തിരികെ കിട്ടി. വീടിനു സമീപം സഞ്ചിയിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സഞ്ചിയിൽകെട്ടി ഉപേക്ഷിച്ച നിലയിൽ ആഭരണങ്ങൾ കണ്ടെത്തിയത്.

മോഷണവുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ മൊഴിയെടുക്കാൻ പൊലീസ് എത്തിയിരുന്നു. തുടർന്ന് വീടിനു സമീപത്ത് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. നഷ്ടമായ എല്ലാ സ്വർണാഭരണങ്ങളും തിരികെ കിട്ടിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പാലിയേരി കെ.എസ്.ഇ.ബി മുൻ ഓവർസീയർ സി. മനോഹരന്റെ മകൻ എ.കെ അർജുന്റെ ഭാര്യയായ ആർച്ച എസ്. സുധിയുടെ ആഭരണങ്ങൾ നഷ്ടമായത്. ബന്ധുക്കളെ കാണിക്കാനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് ​പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Tags:    
News Summary - Stolen gold on wedding day recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.