കുഞ്ഞിമംഗലത്ത് പൊരൂണിവയലിൻ കണ്ടെത്തിയ ഡൈമേറിയ രാജനിയാന എന്ന പുതിയ സസ്യം

സസ്യവർഗങ്ങളുടെ പട്ടികയിലേക്ക് കുഞ്ഞിമംഗലത്തുനിന്ന് പുതിയ അതിഥി

പ​യ്യ​ന്നൂ​ർ: പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലും ചെ​ങ്ക​ൽ പ​ര​പ്പു​ക​ളി​ലും സു​ല​ഭ​മാ​യി ക​ണ്ടു​വ​രു​ന്ന നെ​യ്പ്പു​ല്ലി​ന്റെ സ്പീ​ഷീ​സി​ൽ​പെ​ടു​ന്ന പു​തി​യൊ​രു ചെ​ടി​കൂ​ടി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ജി​ല്ല​യി​ൽ കു​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ താ​മ​രം​കു​ള​ങ്ങ​ര​യി​ൽ ക​ണ്ട​ൽ​ക്കാ​ടു​ക​ളോ​ട് ചേ​ർ​ന്ന ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന പൊ​രൂ​ണി വ​യ​ലി​ൽ​നി​ന്നാ​ണ് പു​തി​യ സ​സ്യ​ത്തെ ഗ​വേ​ഷ​ക​ർ തി​രി​ച്ച​റി​ഞ്ഞ​ത്.

പ​ശ്ചി​മ​ഘ​ട്ട​മ​ല​നി​ര​ക​ളി​ലും ചെ​ങ്ക​ൽ​പാ​റ​ക​ൾ​ക്കി​ട​യി​ലും ക​ണ്ടു​വ​രു​ന്ന 23 ഇ​നം ഡൈ​മേ​റി​യ സ്പീ​ഷീ​സു​ക​ളി​ൽ​നി​ന്ന്​ വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ് ഉ​പ്പു​വെ​ള്ള​തി​ന്റെ സാ​ന്നി​ധ്യ​മു​ള്ള പൊ​രൂ​ണി​വ​യ​ലി​ൽ വ​ള​രു​ന്ന ഈ ​പു​ൽ​ച്ചെ​ടി. ഡൈ​മേ​റി​യ രാ​ജ​നി​യാ​ന എ​ന്ന് പേ​രു​ന​ൽ​കി​യ ഇ​ത് ആ​ല​പ്പു​ഴ ഭാ​ഗ​ത്ത് നി​ന്നും രേ​ഖ​പ്പെ​ടു​ത്തി​യ ഡൈ​മേ​റി​യ കോ​പ്പി​യാ​ന എ​ന്ന സ്പീ​ഷീ​സി​ൽ​നി​ന്ന്​ ഏ​റെ വി​ഭി​ന്ന​വു​മാ​ണ്.

പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ൻ പി.​പി. രാ​ജ​ൻ

ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടേ​യും ഇ​ട​നാ​ട​ൻ കു​ന്നു​ക​ളു​ടേ​യും ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടേ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച എ​ടാ​ട്ട് താ​മ​രം​കു​ള​ങ്ങ​ര​യി​ലെ പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​നാ​യ പി.​പി. രാ​ജ​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് പു​തി​യ സ​സ്യ​ത്തി​ന് ഡൈ​മേ​റി​യ രാ​ജ​നി​യാ​ന (Dimeria Rajaniana) എ​ന്ന പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​തി​യ ചെ​ടി ക​ണ്ടെ​ത്തി​യ പൊ​രൂ​ണി വ​യ​ലി​ലും സ​മീ​പ​മു​ള്ള ച​തു​പ്പി​ലും ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ന​ശി​പ്പി​ച്ചും കെ​ട്ടി​ടാ​വ​ശി​ഷ്ട​മു​ൾ​പ്പെ​ടെ നി​ക്ഷേ​പി​ച്ച് ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തി​യ​തി​നെ​തി​രെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി കേ​ര​ള ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് അ​നു​കൂ​ല​മാ​യ വി​ധി സ​മ്പാ​ദി​ക്കു​ക​യും വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പി.​പി. രാ​ജ​ന്റെ പേ​രു​ത​ന്നെ ചെ​ടി​ക്ക് ന​ൽ​കി​യ​തെ​ന്ന് ഗ​വേ​ഷ​ക​സം​ഘം പ​റ​ഞ്ഞു.

സ​സ്യ​ശാ​സ്ത്ര ഗ​വേ​ഷ​ക​രാ​യ ഡോ. ​എം.​കെ. ര​തീ​ഷ് നാ​രാ​യ​ണ​ൻ (പ​യ്യ​ന്നൂ​ർ കോ​ള​ജ്), ഡോ. ​സി.​എ​ൻ. സു​നി​ൽ (എ​സ്.​എ​ൻ​എം കോ​ള​ജ്, മാ​ലി​യേ​ങ്ക​ര, എ​റ​ണാ​കു​ളം), സി​ദ്ധാ​ർ​ഥ്​ എ​സ്. നാ​യ​ർ, കെ. ഛൈ​ത്ര, എം​കെ. ല​ക്ഷ്മി ന​ന്ദ​ന എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പു​തി​യ സ​സ്യ​ത്തെ ക​ണ്ടെ​ത്തി ശാ​സ്ത്ര​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

Tags:    
News Summary - A new guest from Kunjimangalam joins the list of plant species

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.