Posted On
date_range Updated On
date_range വീട്ടുപറമ്പിൽ കാട്ടാന ചരിഞ്ഞ നിലയിൽ
ശ്രീകണ്ഠാപുരം: പയ്യാവൂർ നറുക്കും ചീത്തയിൽ വീട്ടുപറമ്പിൽ കാട്ടാന ചരിഞ്ഞ നിലയിൽ. വെട്ടുകാട്ടിൽ സജന്റെ വീട്ടുപറമ്പിലാണ് ആന ചരിഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് ആനയുടെ മൃതദേഹം കണ്ടത്.
മലമുകളിൽ നിന്നിറങ്ങിയ ആന വൈദ്യുതി തൂണിലിടിച്ച് ഷോക്കേറ്റതാകാമെന്നാണ് വനംവകുപ്പ് അധികൃതരുടെ നിഗമനം. തൂണും ലൈനും നിലംപതിച്ചിട്ടുണ്ട്. തുമ്പിക്കൈ കൊണ്ട് ലൈനിൽ പിടിച്ചതോടെ ഷോക്കേറ്റതാകാമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.