Posted On
date_range Updated On
date_range രണ്ട് വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ
ശ്രീകണ്ഠപുരം: സഹോദരങ്ങളായ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കുറുമാത്തൂർ ഡെയറിക്കു സമീപം കുന്നിൽ വീട്ടിൽ പി.കെ. മഹേഷിനെയാണ് (31) ശ്രീകണ്ഠപുരം സി.ഐ കെ.ആർ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്.
നിലവിൽ പത്താംതരം പഠനം കഴിഞ്ഞ വിദ്യാർഥികളെ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പലയിടങ്ങളിൽ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
നേരത്തെ മറ്റൊരു ബലാത്സംഗക്കേസിൽപെട്ടയാളാണ് ചെങ്കൽ ലോറി ഡ്രൈവറായ പ്രതിയെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ കെ.വി. രഘുനാഥാണ് കേസന്വേഷിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.