കാട്ടുപന്നി ഇറച്ചിയുമായി പിടിയിലായവർ
Posted On
date_range Updated On
date_range കാട്ടുപന്നി ഇറച്ചിയുമായി രണ്ടു പേർ അറസ്റ്റിൽ
ശ്രീകണ്ഠപുരം: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വില്‍പനക്കു കൊണ്ടുപോകവെ രണ്ടുപേരെ കുടിയാന്മല സി.ഐ മെല്‍ബിന്‍ ജോസ് അറസ്റ്റ് ചെയ്തു. ഇരിക്കൂര്‍ പാറ്റക്കല്‍ സ്വദേശി തെന്നാശ്ശേരി ഫ്രാന്‍സിസ് (60), പാറ്റക്കല്ലില്‍ വാടകക്കു താമസിക്കുന്ന റബര്‍ ടാപ്പിങ് തൊഴിലാളി തമിഴ്‌നാട് തൃച്ചി മുത്തുരാജ തെരുവിലെ ശശികുമാര്‍ (41) എന്നിവരാണ് പിടിയിലായത്.
ഇവരില്‍നിന്ന് കാട്ടുപന്നിയുടെ അഞ്ചു കിലോ ഇറച്ചി പിടിച്ചെടുത്തു. പന്നിയെ വേട്ടയാടി ഇറച്ചിയാക്കി മറ്റൊരാളെ ഫോണില്‍ വിളിച്ച് വിൽപനക്കു കൊണ്ടുപോകവെയാണ് തിങ്കളാഴ്ച വൈകീട്ടോടെ ചെമ്പേരി ചെളിമ്പറമ്പില്‍ ഇരുവരും പിടിയിലായത്. പ്രതികളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.