മലപ്പട്ടത്ത് കെട്ടിടം തകർന്നുവീണ് അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു

മലപ്പട്ടത്ത് കെട്ടിടം തകർന്ന് മൂന്നുപേർക്ക് ഗുരുതര പരിക്ക്

ശ്രീകണ്ഠപുരം: മലപ്പട്ടം -കണിയാർ വയൽ റോഡിൽ എ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം കെട്ടിടം പൊളിച്ചുനീക്കുന്നതിനിടയിൽ തകർന്നുവീണ് മൂന്നുപേർക്ക് സാരമായി പരിക്കേറ്റു.

മലപ്പട്ടം ഭഗത് സിങ്​ വായനശാലക്ക് സമീപത്തെ കുന്നുമ്മൽ വീട്ടിൽ ബിബിൻ ദാസ് (18), വയലിലെ പുരയിൽ ടി.വി. അഖിൽ (25), വണ്ണാൻകണ്ടി വീട്ടിൽ അഖിലേഷ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട്​ 5.30ഒാടെയായിരുന്നു സംഭവം.

സ്വകാര്യ വ്യക്തിയുടെ കടമുറി പൊളിച്ചുനീക്കുന്നതിനിടയിലായിരുന്നു അപകടം. കടയുടമയുടെ മക്കളും സുഹൃത്തുക്കളുമടങ്ങിയ ഒമ്പതുപേരാണ് ജോലിയിൽ ഏർപ്പെട്ടത്. കെട്ടിടത്തി​െൻറ പിറകുവശം കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിനിടയിൽ മുൻവശത്തെ വാർപ്പടക്കമുള്ള ഭാഗം നിലംപൊത്തുകയായിരുന്നു.

കെട്ടിടത്തി​െൻറ മുകളിൽ ഉണ്ടായിരുന്നവർ തെറിച്ച് റോഡിലേക്ക് വീണു. ഉൾവശത്തുണ്ടായിരുന്ന മൂന്നുപേർ കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. ഓടിയെത്തിയ നാട്ടുകാരും സമീപവാസികളായ തൊഴിലാളികളും കൂടിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

Tags:    
News Summary - Three injured in building collapse in Malappattam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.