ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെത്തിയ കുതിരക്ക് എ.എസ്.ഐ വിനോദ് ഭക്ഷണം നൽകുന്നു

കയര്‍ പൊട്ടിച്ചോടിയ കുതിര പൊലീസിൽ ‘കീഴടങ്ങി’

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​ത്തി​ൽ ഫെ​സ്റ്റി​ന് കൊ​ണ്ടു​വ​ന്ന കു​തി​ര ക​യ​ർ പൊ​ട്ടി​ച്ചോടി. ഒ​ടു​വി​ൽ കീ​ഴ​ട​ങ്ങി​യ​ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ. ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കു​തി​ര​യെ​ത്തി​യ​ത്. ഇ​ത് പൊ​ലീ​സു​കാ​രി​ൽ കൗ​തു​ക​മു​ണ്ടാ​ക്കി.

ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ല്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ട​ത്തി​വ​രു​ന്ന ഫെ​സ്റ്റി​ന് എ​ത്തി​ച്ച​താ​യി​രു​ന്നു കു​തി​ര​യെ. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കു​തി​ര ക​യ​ര്‍ പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ര്‍ന്ന് ഏ​റെ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് രാ​വി​ലെ​യോ​ടെ കു​തി​ര എ​ത്തി. എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി. സു​രേ​ശ​ന്‍ വ്യാ​പാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു. പി​ന്നീ​ട് പ​രി​ച​രി​ക്കു​ന്ന ആ​ളെ​ത്തി സ്റ്റേ​ഷ​നി​ൽനി​ന്ന് കു​തി​ര​യെ കൊ​ണ്ടു​പോ​യി.

Tags:    
News Summary - The horse that broke the rope surrendered to the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.