അറസ്റ്റിലായ ഷാജിയും സനൂപും
Posted On
date_range Updated On
date_range കുടിയാൻമലയിൽ സഹോദരിമാരെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
ശ്രീകണ്ഠപുരം: കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിൽ സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചതിന് മൂന്നുപേർക്കെതിരെ കേസെടുത്തു. രണ്ടുപേർ അറസ്റ്റിലായി. ഏരുവേശി ചളിമ്പറമ്പിലെ വെള്ളക്കുടിയിൽ സനൂപ് (21), കോട്ടക്കുന്ന് സ്വദേശി ഇഞ്ചയിൽ ഷാജി (50) എന്നിവരെയാണ് കുടിയാൻമല സി.ഐ ജെ. പ്രദീപ് അറസ്റ്റ്ചെയ്തത്. പെൺകുട്ടിയുടെ സഹപാഠിയായ പ്രായപൂർത്തിയാകാത്ത യുവാവിനെ പിടികിട്ടാനുണ്ട്.
സഹോദരിമാരിൽ ഒരാളെ സനൂപ് വിവാഹ വാഗ്ദാനം നൽകി വലയിലാക്കി പീഡിപ്പിക്കുകയായിരുന്നു.
2019 സെപ്റ്റംബർ മുതൽ കഴിഞ്ഞ മാർച്ച് 31 വരെ പീഡനം നടന്നതായാണ് വിവരം. അനുജത്തിയെയാണ് ഷാജിയും പ്രായപൂർത്തിയാകാത്ത സഹപാഠിയും പീഡിപ്പിച്ചത്. രണ്ടുവർഷം മുമ്പാണ് സഹപാഠി പീഡിപ്പിച്ചതെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.