Representational Image
Posted On
date_range Updated On
date_range 15കാരിക്ക് പീഡനം; 17കാരനെതിരെ പോക്സോ കേസ്
ശ്രീകണ്ഠപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചതിന് തളിപ്പറമ്പ് സ്വദേശിയായ 17കാരനെതിരെ പോക്സോ വകുപ്പ് ചുമത്തി കുടിയാൻമല പൊലീസ് കേസെടുത്തു.
തളിപ്പറമ്പ് മാര്‍ക്കറ്റിലെ സെയില്‍സ്മാനായ 17കാരനെതിരെയാണ് കേസ്. കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിലെ 15കാരിയെയും യുവാവിനെയും കാണാതായതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇരുവരെയും പിടികൂടിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി പീഡനം സംബന്ധിച്ച് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.