ഹാഷിം
Posted On
date_range Updated On
date_range പൂപ്പറമ്പിൽ പാൻമസാല വിൽപന: വ്യാപാരി പിടിയിൽ
ശ്രീകണ്ഠപുരം: വന്‍തോതില്‍ നിരോധിത പുകയില ഉല്പന്നങ്ങളുമായി വ്യാപാരി പിടിയില്‍. ഏരുവേശി പൂപ്പറമ്പില്‍ കട കേന്ദ്രീകരിച്ച് പാന്‍മസാല ഉല്പന്നങ്ങള് വിൽപന നടത്തിയ ചെറിയവളപ്പിനകത്ത് നാലകത്ത് ഹാഷിമാണ് (42) പിടിയിലായത്. കുടിയാന്മല ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നിര്‍ദേശപ്രകാരം എസ്.ഐ സ്റ്റാന്‍ലി ജോസഫാണ് കടയിൽ പരിശോധന നടത്തി വ്യാപാരിയെ അറസ്റ്റ് ചെയ്തത്. നിരവധി പാന്‍ ഉല്പന്നങ്ങള് കടയില്‍നിന്ന് പിടിച്ചെടുത്തു. നിരോധിത പുകയില ഉല്പന്നങ്ങള് വിറ്റതിന് നേരത്തെയും പലതവണ ഇയാളെ പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.