എ. മന്‍സൂര്‍
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന; യുവാവ് അറസ്റ്റിൽ
ശ്രീകണ്ഠപുരം : മലയോര മേഖലയില്‍ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ കുടിയാന്മല എസ്.എച്ച്.ഒ മഹേഷ് കെ. നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇരിക്കൂര്‍ പെരുവളത്തുപറമ്പ് ലക്ഷംവീട് കോളനിയിലെ എ. മന്‍സൂറിനെയാണ് (30) അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് 97 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചെമ്പേരി പുറഞ്ഞാണ് റോഡില്‍ നിന്നാണ് ഞായറാഴ്ച്ച രാത്രി ഇയാളെ പിടികൂടിയത്. എസ്.ഐമാരായ കെ. സുരേഷ്, സ്റ്റാന്‍ലി ജോസഫ്, സീനിയര്‍ സി.പി.ഒ ജാബിര്‍, സി.പി.ഒമാരായ അബ്ദുള്‍സലീം, രതീഷ്, രാകേഷ്, വിപിന്‍, റോജസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.