Posted On
date_range Updated On
date_range മലപ്പട്ടം സ്കൂളില്‍ റാഗിങ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്
ശ്രീകണ്ഠപുരം: മലപ്പട്ടം എ. കുഞ്ഞിക്കണ്ണന് സ്മാരക ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ഥിയെ റാഗിങ്ങിനിരയാക്കി. പ്ലസ്വണ് വിദ്യാര്‍ഥിയായ മുഹമ്മദ് ആസിഫാണ് റാഗിങ്ങിനിരയായത്.
ആസിഫ് സ്കൂളിലേക്ക് വൈദ്യുതി സ്കൂട്ടര്‍ കൊണ്ടുവരാറുണ്ടായിരുന്നു. ഇത് രണ്ടാംവര്‍ഷ വിദ്യാർഥികള്‍ തടഞ്ഞിരുന്നു. വീണ്ടും സ്കൂട്ടര്‍ സ്കൂളിലേക്ക് കൊണ്ടുവന്നതോടെ കഴിഞ്ഞദിവസം സീനിയര്‍ വിദ്യാര്‍ഥികള്‍ ആസിഫിനെ ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദിച്ചു.
പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ഥികളായ ആറുപേര്‍ക്കെതിരെയാണ് മയ്യില്‍ പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.