Posted On
date_range Updated On
date_range 25 ലക്ഷം രൂപ ബാങ്ക് വായ്പ ശരിയാക്കിത്തരാമെന്നുപറഞ്ഞ് 10.60 ലക്ഷം തട്ടി; മൂന്നുപേര്‍ക്കെതിരെ കേസ്
ശ്രീകണ്ഠപുരം: ബാങ്ക് വായ്പ ശരിയാക്കിത്തരാമെന്നുപറഞ്ഞ് യുവാവിെൻറ 10.60 ലക്ഷം രൂപ തട്ടിയെടുത്തു. വയത്തൂര് കതുവാപറമ്പിലെ സൂരജിെൻറ പരാതിയില്‍ കക്കറയിലെ ശ്രുതി, പയ്യാവൂരിലെ ജോയറ്റ് മാത്യു, കാസർകോട് കടുമേനിയിലെ ആല്‍ബി എന്നിവര്‍ക്കെതിരെ ഉളിക്കല്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ജനുവരി 19 മുതല്‍ കഴിഞ്ഞയാഴ്ചവരെയുള്ള നാളുകളിലായി സൂരജില്‍നിന്ന് 10,60,000 രൂപ വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. 25 ലക്ഷം രൂപ ബാങ്ക് വായ്പ ശരിയാക്കി തരാമെന്നുപറഞ്ഞാണ് മൂവരും ചേർന്ന് പണം കൈപ്പറ്റിയത്. എന്നാല്‍, വായ്പ ശരിയാവുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്യാത്തതിനെത്തുടര്‍ന്നാണ് സൂരജ് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.