ബിനേഷ്
Posted On
date_range Updated On
date_range വഞ്ചിയത്ത് വാറ്റു കേന്ദ്രം തകര്‍ത്തു; 115 ലിറ്റര്‍ വാഷുമായി യുവാവ് അറസ്റ്റില്‍
ശ്രീകണ്ഠപുരം: പയ്യാവൂർ വഞ്ചിയത്ത് വൻ വാറ്റുകേന്ദ്രം എക്സൈസ് സംഘം തകര്‍ത്തു. യുവാവ് പിടിയിൽ. വഞ്ചിയത്തെ പണ്ണാവീട്ടില് ബിനേഷിനെ (38) യാണ് ശ്രീകണ്ഠപുരം റേഞ്ച് എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ ടി.കെ. വിനോദന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വഞ്ചിയം മാവുംചാല്‍, കക്കുംതടം പ്രദേശങ്ങളിലാണ് എക്സൈസ് പരിശോധന നടത്തിയത്. മാവുംചാല്‍- കക്കുംതടം റോഡരികിലെ മിച്ചഭൂമിയില്‍ ഉള്‍പ്രദേശത്തെ കാട്ടിലാണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെനിന്ന് 115 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
പ്രിവന്റിവ് ഓഫിസര്‍ പി.ആര്. സജീവ്, പി.വി. പ്രകാശന്, എം. ഗോവിന്ദന്, പി. ഷിബു, കെ. റിംന, കെ.വി. പുരുഷോത്തമന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.