പയ്യാവൂർ നറുക്കുംചീത്തയിൽ പിടികൂടിയ വൈദ്യുതി മോഷണം
Posted On
date_range Updated On
date_range പയ്യാവൂരിൽ വൈദ്യുതി മോഷണം; 24,980 രൂപ പിഴ ചുമത്തി
ശ്രീകണ്ഠപുരം: കെ.എസ്.ഇ.ബി പയ്യാവൂർ സെക്ഷനു കീഴിൽ, റിസോർട്ട് നിർമാണത്തിന്റെ മറവിൽ നടത്തിയ വൈദ്യുതി മോഷണം പിടികൂടി. പയ്യാവൂർ നറുക്കുംചീത്തയിൽ നിർമാണം നടക്കുന്ന റിസോർട്ടിലേക്ക് ലൈനിൽ നിന്നും നേരിട്ട് വൈദ്യുതി ചോർത്തി ഉപയോഗിക്കുന്നതാണ് അധികൃതർ കണ്ടെത്തിയത്.
സബ് എൻജിനീയർ കെ.ജെ. ഷാജി, ലൈൻമാൻന്മാരായ ശ്രീരേഖ്, ബിനോയ് എന്നിവർ നടത്തിയ ലൈൻ പരിശോധനയിലാണ് വൈദ്യുതി മോഷണം പിടികൂടിയത്. കർണാടക മാണ്ഡ്യ സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിക്കുന്ന റിസോർട്ട് കെട്ടിടത്തിലാണ് വൈദ്യുതി മോഷ്ടിച്ച് ഉപയോഗിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇയാളിൽ നിന്ന് 24,980 രൂപ പിഴയീടാക്കിയതായി അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.