ആ​ക്കാ​ട്ട് ജോ​സ്​

12കാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്​റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: കു​ടി​യാ​ൻ​മ​ല​യി​ൽ 12 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ൻ അ​റ​സ്​​റ്റി​ൽ. ന​ടു​വി​ൽ സ്വ​ദേ​ശി ആ​ക്കാ​ട്ട് ജോ​സാ​ണ്​ (61) പി​ടി​യി​ലാ​യ​ത്.ന​വം​ബ​ർ 19നാ​ണ് ജോ​സി​നെ​തി​രെ കു​ട്ടി​യു​ടെ കു​ടും​ബം കു​ടി​യാ​ൻ​മ​ല പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. റ​ബ​ർ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ പു​ല​ർ​ച്ച ജോ​ലി​ക്കു​പോ​യ സ​മ​യ​ത്ത് ഇ​യാ​ൾ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് 12കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​യെ കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​യെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു.എ​ന്നാ​ൽ, ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും കു​ടി​യാ​ൻ​മ​ല പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ടും​ബം പ​രാ​തി​യു​മാ​യി ത​ളി​പ്പ​റ​മ്പ്​ ഡി​വൈ.​എ​സ്.​പി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Elderly man arrested for raping 12-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.