representational image
Posted On
date_range Updated On
date_range വിരണ്ടോടിയ പോത്ത് കിണറ്റിൽ വീണു
ശ്രീകണ്ഠപുരം: നാട്ടുകാരെ ഭയപ്പെടുത്തി വിരണ്ടോടിയ പോത്ത് ഒടുവിൽ വീട്ടുകിണറ്റിൽ വീണു.
വളക്കൈ ചോലക്കുണ്ടത്തെ കെ.പി. മുഹമ്മദ് ബഷീറിന്റെ പോത്താണ് ചൊവ്വാഴ്ച പരാക്രമം കാണിച്ച് ഓടിയത്. കൊയ്യം പെരിന്തലേരി മേനോന്‍മൊട്ടയിലെ എ.കെ. ലക്ഷ്മിയുടെ 25 അടി താഴ്ചയും 10 അടി വെള്ളവുമുള്ള ആള്‍മറയില്ലാത്ത പഴയ കിണറിലാണ് വീണത്. തളിപ്പറമ്പിൽനിന്ന് സ്റ്റേഷന്‍ ഓഫിസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷസേന സ്ഥലത്തെത്തി.
കിണറിനുള്ളിലും പരാക്രമം തുടർന്ന പോത്തിനെ മണിക്കൂറുകൾ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. സേനാംഗങ്ങളായ ടി.വി. പ്രകാശന്‍, ടി.വി. രജീഷ്‌കുമാര്‍, ശ്രീകാന്ത് പവിത്രന്‍, പി.വി. ഗിരീഷ്, വി.ആര്‍. നന്ദഗോപാല്‍, പി. ചന്ദ്രന്‍, എം. ഭാസ്‌കരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിൽ ഭാഗഭാക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.