അജയ്കു
മാർ റാം
Posted On
date_range Updated On
date_range കഞ്ചാവുമായി ബിഹാർ സ്വദേശി അറസ്റ്റിൽ
ശ്രീകണ്ഠപുരം: കഞ്ചാവ് വിൽപനക്കാരനെ ശ്രീകണ്ഠപുരം എക്സൈസ് സംഘം പിടികൂടി. ബിഹാർ സ്വദേശിയും പാവന്നൂരിൽ താമസക്കാരനുമായ അജയ്കുമാർ റാമിനെ (23) യാണ് അറസ്റ്റ് ചെയ്തത്. എട്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റിവ് ഓഫിസർ കെ. രത്നാകരനും സംഘവും മയ്യിൽ, കുറ്റ്യാട്ടൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഗ്രേഡ് പ്രിവന്റിവ് ഓഫിസർ സി. അഭിലാഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ മൂലയിൽ ഗോവിന്ദൻ, ടി.പി. സുദീപ്, എക്സൈസ് ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.