Posted On
date_range Updated On
date_range വഞ്ചിയത്ത് വളർത്തുനായെ അജ്ഞാത ജീവി കടിച്ചുകൊന്നു; പുലിയിറങ്ങിയെന്ന് നാട്ടുകാർ
ശ്രീകണ്ഠപുരം: പയ്യാവൂർ വഞ്ചിയംതട്ടിൽ പുലിയിറങ്ങിയതായി നാട്ടുകാർ. വളർത്തുനായെ കടിച്ചുകൊന്ന നിലയിൽ കാണപ്പെട്ടു. വഞ്ചിയംതട്ടിലെ വലിയ വീട്ടിൽ ഷാലുവി െൻറ വീട്ടിലെ നായെയാണ് കടിച്ചുകൊന്നത്. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പുലിയിറങ്ങിയതായി അഭ്യൂഹമുണ്ടായിരുന്നു. ഷാലുവി െൻറ ആട്ടിൻകൂടിനോട് ചേർന്നാണ് പട്ടിയെ കെട്ടിയിട്ടിരുന്നത്.
രാത്രി ഏറെ വൈകി പട്ടിയുടെ ശബ്ദം കേട്ടിരുന്നുവെങ്കിലും നോക്കിയപ്പോൾ കടിച്ചുകൊന്ന നിലയിലാണ് വീട്ടുകാർ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിക്കുകയും പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തുവെങ്കിലും പുലിയെ കണ്ടെത്താനായില്ല.
വീടിനോട് ചേർന്ന സ്ഥലം വലിയ കാടുകൾ നിറഞ്ഞുനിൽക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. നേരത്തേയും പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.