കുടിയാന്മല കവരപ്ലാവിലെ മൂത്തേടത്ത് ചാണ്ടിയുടെ വീടിന്

തീപിടിച്ചപ്പോൾ

കുടിയാന്മലയിൽ വീടിന് തീപിടിച്ചു

ശ്രീ​ക​ണ്ഠ​പു​രം: ഉ​ണ​ക്കാ​നി​ട്ട റ​ബ​ർ ഷീ​റ്റി​ന് തീ​പി​ടി​ച്ച് വീ​ടി​ന്റെ മു​റി​ക​ൾ ക​ത്തി​ന​ശി​ച്ചു. വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കു​ടി​യാ​ന്മല ക​വ​ര​പ്ലാ​വി​ലെ മൂ​ത്തേ​ട​ത്ത് ചാ​ണ്ടി​യു​ടെ വീ​ടി​നാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ തീ​പി​ടി​ച്ച​ത്. വീ​ടി​ന്റെ അ​ടു​ക്ക​ള​യി​ലെ വി​റ​ക​ടു​പ്പി​ൽ നി​ന്നു​യ​ർ​ന്ന തീ ​ചി​മ്മി​ണി​യി​ൽ ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന റ​ബ​ർ ഷീ​റ്റു​ക​ളി​ൽ പ​ട​ർ​ന്ന് മു​ക​ൾ​നി​ല​യി​ലെ ര​ണ്ട് മു​റി​ക​ൾ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്കോ​ടി​യ​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം വ​ഴി മാ​റി​യ​ത്.

തീ കത്തു​ന്ന​തുക​ണ്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ഏ​റെ സ​മ​യം പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കു​ടി​യാ​ന്മ​ല പൊ​ലീ​സും തീ​യ​ണ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി വീ​ട്ടു​ട​മ പ​റ​ഞ്ഞു.

Tags:    
News Summary - A house caught fire in Kudiyanmala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.