കണ്ണുർ: ആളുകൾക്ക് പുറത്തിറങ്ങാനാത്ത വിധം ഭീതി പരത്തുന്ന തെരുവുനായ് ശല്യം ചെറുക്കാന്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കണമെന്ന് ജില്ല ആസൂത്രണസമിതി യോഗത്തില്‍ തീരുമാനം.
ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ വന്ധ്യംകരണ കേന്ദ്രങ്ങളും തുടങ്ങണമെന്നും തീരുമാനിച്ചു. ഒരു മാസത്തിനുള്ളില്‍ ഷെല്‍ട്ടര്‍ ഹോമുകളും എ.ബി.സി കേന്ദ്രങ്ങളും സ്ഥാപിക്കണം. എ.ബി.സി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ചെലവിന്റെ ഒരു ഭാഗം ബ്ലോക്ക് പഞ്ചായത്തിന് പരിധിയില്‍ വരുന്ന പഞ്ചായത്തുകള്‍ വഹിക്കണം.
ഷെല്‍ട്ടര്‍ ഹോമുകളുടെ നടത്തിപ്പിന് തദ്ദേശസ്ഥാപനങ്ങള്‍ ജീവനക്കാരെ നിയോഗിക്കണം. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഉള്‍പ്പെടെയുള്ളവക്ക് മൃഗസ്നേഹികളുടെ സഹായവും തേടാം.
സന്നദ്ധസംഘടനകളുടെ സഹായത്തോടെ സഞ്ചരിക്കുന്ന എ.ബി.സി കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആലോചിക്കാം. ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ മറികടക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പ്രാദേശിക തലത്തില്‍ ബോധവത്കരണ കാമ്പയിനുകള്‍ നടത്തണം.
തദ്ദേശസ്ഥാപനങ്ങള്‍ തെരുവുനായ്ക്കളെ പിടിക്കുന്നത് സന്നദ്ധരായവരെ കണ്ടെത്തി മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചാല്‍ ജില്ല തലത്തില്‍ പരിശീലനം നല്‍കാനും ജില്ല ആസൂത്രണ സമിതി ചെയര്പേഴ്സന് കെ.കെ. രത്നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി അംഗീകാരത്തിന്റെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളില്‍ നിർമാണ പ്രവൃത്തിക്ക് അനുബന്ധമായി വരുന്ന ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്ക് യഥാസമയം എസ്റ്റിമേറ്റ് ലഭ്യമാകുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിന് കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുമെന്ന് യോഗം അറിയിച്ചു.
മയ്യില്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്കി. പയ്യാവൂര്‍, ചപ്പാരപ്പടവ്, കൊട്ടിയൂര്‍, രാമന്തളി, കണിച്ചാര്‍ പഞ്ചായത്തുകളുടെയും പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും 2025-26 ഹെല്‍ത്ത് ഗ്രാന്‍ഡ് പ്രോജക്ടിന് അംഗീകാരം നല്കി.
ഡി.പി.സി മെംബര്‍ സെക്രട്ടറി ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്, ഡി.പി.സി അംഗങ്ങളായ ബിനോയ് കുര്യന്, വി. ഗീത, കെ. താഹിറ, ലിസി ജോസഫ്, ടി.ഒ. മോഹനന്, സര്‍ക്കാര്‍ പ്രതിനിധി കെ.വി. ഗോവിന്ദന്, ജില്ല പ്ലാനിങ് ഓഫിസര്‍ നെനോജ് മേപ്പടിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.