കണ്ണൂർ: ജില്ല ആശുപത്രിയിൽ അമ്മയും കുഞ്ഞും ബ്ലോക്കിന് മുന്നിൽ മലിനജല ടാങ്ക് പൊട്ടി ഒഴുകുന്നു. അസഹ്യമായ ദുർഗന്ധം മൂലം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് ശുചിമുറി മാലിന്യ ടാങ്ക് പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപെട്ടത്.
വാഹനങ്ങൾ അടക്കം നിർത്തിയിട്ട ഭാഗങ്ങളിലാണ് ടാങ്കിൽനിന്ന് മലിനജലം ഒഴുകിയത്. ഈ ഭാഗത്തെ വാഹനങ്ങൾ മാറ്റിയ അധികൃതർ കയറുകെട്ടി വേർതിരിച്ചിരിക്കുകയാണ്. ടാങ്കിന്റെ ചോർച്ച പരിഹരിക്കാൻ തൊഴിലാളികളെ ഏർപ്പാടാക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ടാങ്കിന്റെ ജില്ല ആശുപത്രിയിൽ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ശുചിമുറികളും നൈറ്റ് ഷെൽട്ടറും ഇതുവരെ തുറന്നുകൊടുത്തില്ലെന്നും പരാതിയുണ്ട്. ആശുപത്രി വികസന സമിതിയിൽ ചർച്ച ചെയ്ത് വാടക തീരുമാനിച്ചശേഷമാണ് നൈറ്റ് ഷെൽട്ടർ കൂട്ടിരിപ്പുകാർക്ക് തുറന്നു നൽകുക. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെയും നിയമിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.