ആദർശ്
Posted On
date_range Updated On
date_range വീട് മദ്യശാലയാക്കി വിൽപന; യുവാവ് അറസ്റ്റിൽ
കണ്ണൂർ: വീട് മദ്യശാലയാക്കി വിൽപന നടത്തിയ യുവാവ് അറസ്റ്റിലായി. അഴീക്കോട് മയിലാടത്തത്തെ തൊട്ടേൻ ഹൗസിലെ ആദർശാണ് (27) പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് 48 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും 31,280 രൂപയും പിടിച്ചെടുത്തു. വളപട്ടണം എസ്.ഐ എ. നീതിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അടുക്കളയിലെ അലമാരയിൽ സൂക്ഷിച്ച മദ്യമാണ് പിടിച്ചെടുത്തത്. വീട്ടിൽ മദ്യം ശീതികരിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. പ്രതിയുടെ പിതാവും മദ്യവിൽപനയിൽ പങ്കാളിയാണ്. അനധികൃതമായി മദ്യവിൽപന നടത്തിയതിന് ഇയാൾക്കെതിരെയും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.