പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ണ്ണൂ​ർ റൂ​റ​ൽ പൊ​ലീ​സി​ന്റെ കീ​ഴി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ സൂക്ഷ്മപരിശോധന

പ​ഴ​യ​ങ്ങാ​ടി: ജ​ന​ജീ​വി​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ റൂ​റ​ൽ പൊ​ലീ​സി​ന് കീ​ഴി​ൽ പ​ഴ​യ​ങ്ങാ​ടി മേ​ഖ​ല​യി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മാ​ടാ​യി​പ്പാ​റ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച ഡോ​ഗ്സ്ക്വാ​ഡി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ട​ർ ദി​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രും.

ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ, ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, പൊ​തു​യി​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന. ക​ണ്ണൂ​ർ റൂ​റ​ൽ ഡോ​ഗ് സ്ക്വാ​ഡി​ലെ പൊ​ലീ​സ് നാ​യ് റീ​മ​യു​ടെ സ​ഹാ​യ​ത്തോ​ടെ ബോം​ബ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബോം​ബ് സ്ക്വാ​ഡ് എ​സ്.​ഐ നാ​ണു ത​റ​വ​ട്ട​ത്തി​ൽ, സി.​പി. ധ​നേ​ഷ്, ര​ഞ്ജി​ത്ത്, സി.​പി.​ഒ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - search for explosives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.