representational image

ക​ണ്ണൂ​ർ: ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം. 28, 29 തീ​യതി​ക​ളി​ൽ കേ​ര​ള തീ​ര​ത്തും തെ​ക്ക​ന്‍ ത​മി​ഴ്നാ​ട് തീ​ര​ത്തും വ​ട​ക്ക​ന്‍ ത​മി​ഴ്നാ​ട് തീ​ര​ത്തും തീ​ര​പ്ര​ദേ​ശ​ത്തി​ന്റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​യ​ര്‍ന്ന തി​ര​മാ​ല​ക​ള്‍ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​നാ​ണ് സാ​ധ്യ​ത. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 വ​രെ 0.5 മു​ത​ല്‍ 1.5മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍ന്ന തി​ര​മാ​ല​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം​ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന പ​യ്യാ​മ്പ​ലം, മു​ഴ​പ്പി​ല​ങ്ങാ​ട്, ചൂ​ട്ടാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​തു​സം​ബ​ന്ധി​ച്ച് ഡി.​ടി.​പി.​സി​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി കൈ​മാ​റി.

അ​വ​ധി ദി​ന​മാ​യ​തി​നാ​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രാ​ണ് കു​ടും​ബ​സ​മേ​തം ബീ​ച്ചു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ശ​ക്തി​യാ​യ ക​ട​ലാ​ക്ര​മ​ണ​മു​ണ്ടെ​ങ്കി​ൽ ബീ​ച്ചി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

ത​ല​ശ്ശേ​രി, ക​ണ്ണൂ​ർ, മാ​ടാ​യി, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ക​ട​ല്‍ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം മാ​റി​ത്താ​മ​സി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​ല്‍സ്യ​ബ​ന്ധ​ന ബോ​ട്ട്, വ​ള്ളം തു​ട​ങ്ങി​യ​വ ഹാ​ര്‍ബ​റി​ല്‍ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്ക​ണ​മെ​ന്നും വ​ള്ള​ങ്ങ​ള്‍ ത​മ്മി​ല്‍ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Sea Attack- Alert in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.