സ്കൂ​ള്‍ ത​ല​ത്തി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ ഹൈ​സ്‌​കൂ​ള്‍ ടീം ​ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ

എം.​വി . ജ​യ​രാ​ജ​നി​ൽനി​ന്ന് ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

റവന്യൂ ജില്ല ശാസ്‌ത്രോത്സവം സമാപിച്ചു

തലശ്ശേരി: കുട്ടികളിൽ ശാസ്ത്രബോധവും യുക്തിയും വളർത്തി മൂന്നു ദിവസങ്ങളിലായി തലശ്ശേരിയിൽ നടന്ന റവന്യൂ ജില്ല ശാസ്‌ത്രോത്സവത്തിന് പരിസമാപ്തി. പയ്യന്നൂര്‍ ഉപജില്ലയാണ് 1280 പോയന്റുകളുമായി ഓവറോൾ കിരീടം സ്വന്തമാക്കിയത്. 1232 പോയന്റുകള്‍ നേടി ഇരിട്ടി ഉപജില്ല രണ്ടാം സ്ഥാനവും 1190 പോയന്റുകളുമായി കണ്ണൂര്‍ നോര്‍ത്ത് മൂന്നാം സ്ഥാനവും നേടി. പാനൂർ ഉപജില്ല (1185), മാടായി ഉപജില്ല (1181), തളിപ്പറമ്പ് നോർത്ത് (1176) എന്നിവയാണ് തൊട്ടു പിന്നാലെയെത്തിയത്.

സ്കൂള്‍ തലത്തില്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ 529 പോയന്റുകള്‍ നേടി ഒന്നാമതായി. 496 പോയന്റുകള്‍ നേടി മമ്പറം എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 363 പോയന്റുകള്‍ നേടി കൂടാളി എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആറായിരം മത്സരാര്‍ഥികളാണ് ശാസ്ത്രമേളയുടെ ഭാഗമായത്.

തലശ്ശേരി സെന്റ് ജോസഫ്സ്, സേക്രഡ് ഹാര്‍ട്ട്, ബി.ഇ.എം.പി, മുബാറക്ക്, തലശ്ശേരി ഗവ. എല്‍.പി എന്നീ സ്‌കൂളുകളായിരുന്നു മത്സരവേദികള്‍. സമാപനസമ്മേളനം തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി അധ്യക്ഷതവഹിച്ചു. വിജയികള്‍ക്ക് നഗരസഭ വൈസ് ചെയര്‍മാന്‍ എം.വി. ജയരാജനും കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനിയും സമ്മാന വിതരണം നടത്തി. ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക ഒ.പി. ശൈലജ, റിയാസ് ചാത്തോത്ത്, കെ.പി. വികാസ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Revenue District Science Festival concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.