ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
പെരിങ്ങോം: കടാംകുന്നില് കാടുമൂടിക്കിടന്ന റബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കുത്തനെയുള്ള കുന്നിന് പ്രദേശത്തെ ഏക്കറുകണക്കിന് വരുന്ന തോട്ടത്തില്‍ കാട് തെളിക്കാന്‍ എത്തിയ തൊഴിലാളികളാണ് വെള്ളി രാവിലെ അസ്ഥികൂടം കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് പെരിങ്ങോം പൊലീസും കണ്ണൂരില്‍ നിന്ന് ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി അസ്ഥികൂടം ശേഖരിച്ചു. റോഡ് സൗകര്യമില്ലാത്ത ഈ സ്ഥലത്തേക്ക് ഏറെ പണിപ്പെട്ടാണ് പൊലിസും ഫൊറന്‍സിക് വിഭാഗവും എത്തിച്ചേര്‍ന്നത്.
തലയും ശരീരത്തിലെ മറ്റ് അസ്ഥികളും വേര്‍പെട്ടും പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന രീതിയിലുമാണ് അസ്ഥികൂടം ഉണ്ടായിരുന്നത്. സമീപത്തെ മരത്തില്‍ നിന്നും തുണിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ആള് പെരുമാറ്റമില്ലാത്ത പ്രദേശമാണ് അസ്ഥികൂടം കണ്ടെത്തിയ സ്ഥലവും തോട്ടവും. അടുത്ത കാലത്ത് സമീപ പ്രദേശങ്ങളില്‍ നിന്നും കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ച് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.