മനുഷ്യസ്നേഹികളുടെ കാരുണ്യം കാത്ത് റഫീന

കണ്ണൂർ: ഉദാരമതികളുടെ കാരുണ്യം പ്രതീക്ഷിച്ച് കെ.പി. റഫീന ചികിത്സ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. അഴീക്കോട് പഞ്ചായത്ത് മൂന്നാം വാർഡിൽ ഓലാടത്താഴ ജമീല നിവാസിൽ താമസിക്കുന്ന സ്വകാര്യ ബസ് ഡ്രൈവർ കെ.എം. റഫീഖിന്റെ ഭാര്യ കെ.പി. റഫീനയുടെ പ്രവർത്തനരഹിതമായ വൃക്കകളിൽ ഒന്ന് മാറ്റിവെക്കാൻ ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചത്.

മൂന്നു വർഷത്തോളം നടത്തിയ ചികിത്സയും തുടർന്നുള്ള ഡയാലിസിസും റഫീനയുടെ കുടുംബത്തെ വലിയ സാമ്പത്തികബാധ്യതയിലാക്കിയിരിക്കുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം കെ.സി. ഷദീറ ചെയർപേഴ്സനും കെ. ശംസീർ കൺവീനറും വി.കെ. ഇബ്രാഹിംകുട്ടി ട്രഷററുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്.

എസ്.ബി.ഐ അഴീക്കോട് ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40858893410, ഐ.എഫ്.എസ്.സി: SBIN0011921. ഗൂഗ്ൾപേ: 9995171115.

Tags:    
News Summary - Rafina need help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.