ശ്രീകണ്ഠപുരം: ഒന്നര വര്‍ഷം മുമ്പ് കാണാതായ ഗൃഹനാഥനെ പയ്യാവൂര്‍ പൊലീസ് കണ്ടെത്തി. വണ്ണായിക്കടവിലെ ജോജോ അഗസ്റ്റിനെയാണ് ഗോവയില്‍വെച്ച് പയ്യാവൂര്‍ എസ്.ഐ പവിത്രന്, സീനിയര്‍ സി.പി.ഒ സി.വി. രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ജോജോയെ കാണാതായത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ പരാതി ലഭിച്ച് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടെ തളിപ്പറമ്പ് ഡിവൈ.എസ്.പി: കെ.ഇ. പ്രേമചന്ദ്രന് പഴയ കേസുകള്‍ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോജോയെ കാണാതായ കേസില്‍ വീണ്ടും അന്വേഷണം നടത്തിയത്.
പയ്യാവൂരിലെത്തിച്ച ജോജോയെ കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് നാടുവിട്ടതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഗോവയില്‍ പച്ചക്കറി സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ജോജോ. നേരത്തേ ഇയാള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. അടുത്ത കാലത്ത് ഫോണില്‍ ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് പൊലീസിന് ഇയാളെ കണ്ടെത്താന്‍ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.