പെരുവ പുഴയിൽ ഒഴുക്കിൽപെട്ടതായി സംശയിക്കുന്ന വയോധികയെ തിരയാൻ പൊലീസിനൊപ്പം മോർണിങ്​ ഫൈറ്റേഴ്​സ് ഇൻഡുറൻസ് അക്കാദമി ഡയറക്​ടർ എം.സി. കുട്ടിച്ചനും അംഗങ്ങളും അണിനിരന്നപ്പോൾ

കാണാതായ വയോധികയെ കണ്ടെത്താൻ കഴിഞ്ഞില്ല

പേരാവൂർ: പെരുവ പുഴയിൽ ഒഴുക്കിൽപെട്ടതായി സംശയിക്കുന്ന വയോധികയെ കണ്ടെത്താനായില്ല. തിരയാൻ പൊലീസിനൊപ്പം മോർണിങ്​ ഫൈറ്റേഴ്​സ് ഇൻഡുറൻസ് അക്കാദമി ഡയറക്​ടർ എം.സി. കുട്ടിച്ചനും അമ്പതോളം അംഗങ്ങളും അണിനിരന്നു. ചെമ്പുക്കാവ് നിന്ന്​ തുടങ്ങി 10 കിലോമീറ്റർ ദൂരത്തോളം പുഴയിലൂടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

രണ്ടുമാസം മുമ്പാണ് 85കാരിയായ സ്ത്രീയെ ബന്ധുവീടുകളിൽ മാറിമാറി താമസിച്ചുവരവേ കാണാതായത്. പലതവണ കുറച്ചു ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പേരാവൂർ സർക്കിൾ ഇൻസ്പെക്​ടർ പി.ബി. സജീവി​െൻറ അഭ്യർഥന പ്രകാരം മോർണിങ്​ ഫൈറ്റേഴ്‌സി​െൻറ ഡിസാസ്​റ്റർ വിങ്​ നാല് മണിക്കൂർ പരിശ്രമത്തിൽ പുഴ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും വിഫലമായി. ഇവർക്കൊപ്പം പേരാവൂർ പൊലീസും തിരച്ചിലിൽ സഹായിച്ചു.

Tags:    
News Summary - missing elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.